News

News

Guruvandhanam - Fr Dr Reji Mathew

'Guruvandanam' given to Rev. Fr. Dr. Reji Mathew, Former Principal - Orthodox Theological Seminary, Kottayam.
 
യാത്ര അയപ്പു നൽകി.
കോട്ടയം: ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ച ഫാ.ഡോ. റെജി മാത്യുവിന് യാത്ര അയപ്പു നൽകി. സെമിനാരി വൈസ് പ്രസിഡൻറ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു.
പ.ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുഗ്രഹ സന്ദേശം നൽകി. മലങ്കര മൽപ്പാൻ കോനാട്ട് ഫാ.ഡോ.ജോൺസ് എബ്രഹാം
റീശ് കോർ എപ്പിസ്കോപ്പ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, മാർത്തോമ്മ സെമിനാരി പ്രിൻസിപ്പാൾ റവ. ഡോ. വി.എസ് വർഗീസ്, ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ, ബർസാർ, ഫാ.ഡോ നൈനാൻ കെ. ജോർജ്, ഫാക്കൽറ്റി സെക്രട്ടറി ഫാ.ഡോ. വർഗീസ് പി.വർഗീസ്, ഡീക്കൻ ഗ്രിഗറി ജോർജ് നൈനാൻ എന്നിവർ പ്രസംഗിച്ചു.
സെമിനാരിയുടെ ഉപഹാരം ഫാ.ഡോ. നൈനാൻ കെ. ജോർജ് സമ്മാനിച്ചു. പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, FFRRC രജിസ്ട്രാർ ഫാ.ഡോ ജേക്കമ്പ് മാത്യു, ദിവ്യബോധനം രജിസ്ട്രാർ ഫാ. ഡോ.മാത്യൂസ് ജോൺ മനയിൽ എന്നിവർ ഉപഹാരങ്ങൾ നൽകി. എൻഡോവ്മെൻറ് അവാർഡ് പ്രഖ്യാപനം രജിസ്ട്രാർ ഫാ.ഡോ ഷാജി പി.ജോൺ നിർവ്വഹിച്ചു.

 

Copyright © 2024 Orthodox Theological Seminary. All rights reserved. Created by: Dom Technolabs