Remembrance - Fr Dr T J Joshua
ഫാ. ഡോ.റ്റി..ജെ. ജോഷ്വാ ബൈബിൾ ദർശനങ്ങളെ ജനകീയമാക്കിയ പ്രതിഭ: 'പരിശുദ്ധ കാതോലിക്കാ ബാവാ.
കോട്ടയം: മലയാളത്തിലെ വേദവ്യാഖ്യാനവും ബൈബിൾ ദർശനവും ജനകീയമാക്കിയ സാന്ത്വന ദാർശനിക പ്രതിഭയായിരുന്നു ഫാ: ഡോ. ടി.ജെ. ജോഷ്വ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയും ഫാ ഡോ. ടി.ജെ. ജോഷ്വ ഫൗണ്ടേഷനും സംയുക്കതമായി പഴയ സെമിനാരിയിൽ നടത്തിയ ഫാ: ഡോ. ടി.ജെ. ജോഷ്വ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
ജാതിഭേദമെന്യേ അനേകൾക്ക് സ്വാന്തന സ്പർശമായി തീർന്ന അദ്ദേഹത്തിന്റെ രചനകൾ മലയാള സാഹിത്യത്തിന് ലഭിച്ച അമൂല്യമായ സംഭാവനകളാണെന്നും പരിശുദ്ധ ബാവാ പറഞ്ഞു.
മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലറും ഫൗണ്ടേഷൻ ചെയർമാനും ആയ ഡോ. സിറിയക് 'തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ജീവിത രേഖ അവതരിപ്പിച്ചു.
സെമിനാരി വൈസ് പ്രസിഡൻറ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, മാർത്തോമാ സെമിനാരി പ്രിൻസിപ്പൽ റ വ : ഡോ. വി. എസ് വർഗീസ്, വൈദിക ട്രസ്റ്റി ഫാ ഡോ. തോമസ് വർഗീസ് അമയിൽ, എഫ്. എഫ്. ആർ.ആർ. സി. രജിസ്ട്രാർ ഫാ. ഡോ. ജേക്കബ് മാത്യു, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, കോന്നി മാത്യു ചെറിയാൻ , ജോർജ് വർഗീസ് നെടുമാവ്, ഫൗണ്ടഷേൻ വൈസ് ചെയർമാൻ ഡോ. ജേക്കമ്പ് മണ്ണുംമുട് എന്നിവർ പ്രസംഗിച്ചു.
ഫാ.ഡോ റ്റി.ജെ.ജോഷ്വായുടെ എണ്ണാച്ഛായ ചിത്രം പ. കാതോലിക്കാ ബാവ അനാശ്ചാദനം ചെയ്തു